ARTICLE II: OBJECTIVES OF THE PARTY
A. Democracy is popular self-rule, but the current practice of democracy negates this ideal and reduces the citizen to a mere subject. Aam Aadmi Party aims to restore power to the people, so as to realize the promise of Swaraj enshrined in our Constitution.
B. Following the Preamble to our Constitution, Aam Aadmi Party envisions an India, free of corruption, which is Sovereign, Socialist, Secular, Democratic Republic
C. Aam Aadmi Party resolves to secure for all the citizens:
Justice, social economic and political - for everyone including the last person
Liberty of thought, expression, belief, faith and worship
Equality of status and of opportunity in all spheres of life, for individuals and communities
And to promote among them all
Fraternity assuring the dignity of the individual and the Unity and integrity of the Nation
D. The Party Shall bear true faith and allegiance to the constitution of India as by law established and to the principle of socialism, secularism and democracy and would uphold the sovereignty, unity and integrity of India
ആര്‍ട്ടിക്കള്‍ 2: പാര്‍ട്ടിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍
A. ജനാധിപത്യം എന്നത് ജനകീയമായ സ്വയംഭരണമാണ്; പക്ഷെ ജനാധിപത്യത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം ഈ ആശയത്തെ നിരാകരിക്കുന്നതും പൌരനെ ഭരിക്കപ്പെടാനുള്ള വെറുമൊരു പ്രജയായി ചുരുക്കുന്നതുമാണ്. ഭരണഘടന നിഷ്കര്‍ഷിക്കുന്ന സ്വരാജ് എന്ന വാഗ്ദാനം പൂര്‍ത്തീകരിച്ച് ജനങ്ങളിലേക്ക് അധികാരം തിരിച്ച് എത്തിക്കുക എന്നതാണ് ആം ആദ്മി പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നത്.
B. നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത് പോലെ അഴിമതി രഹിതമായ സമ്പൂര്‍ണ പരമാധികാരമുള്ള സമത്വപരമായ മതേതര ജനാധിപത്യ പ്രജാതിപത്യ ഭാരതമാണ് ആം ആദ്മി പാര്‍ട്ടി വിഭാവനം ചെയ്യുന്നത്.
C. താഴെ പറയുന്നവ എല്ലാ പൌരര്‍ക്കും ലഭിക്കാന്‍ ആം ആദ്മി പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്:
നീതി—സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയമായ നീതി അവസാനത്തെ ആള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും.
സ്വാതന്ത്ര്യം—ചിന്തയ്ക്കും ആവിഷ്ക്കാരത്തിനും അഭിപ്രായത്തിനും വിശ്വാസത്തിനും ആരാധനയ്ക്കും ഉള്ളസ്വാതന്ത്ര്യം.
സമത്വം: ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സമത്വാധിഷ്ടിതമായ പദവിയും അവസരവും എല്ലാ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഉറപ്പു വരുത്തുകയും ഉന്നതമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
സാഹോദര്യം: ഓരോ പൌരന്റെയും അന്തസ്സും രാജ്യത്തിന്‍റെ ഐക്യവും അഖണ്ടതയും ഉറപ്പു വരുത്തുന്നു.
നിയമാധിഷ്ടിതമായ പോലെ ഭാരതത്തിന്റെ ഭരണ ഘടനയിലും പിന്നെ സാമൂഹിക മതേതര ജനാധിപത്യ ആശയങ്ങളിലും യഥാര്‍ത്ഥ വിശ്വാസവും വിധേയത്വവും കൊടുക്കുകയും ഭാരതത്തിന്റെ അഖണ്ടതയും ഐക്യവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും.
No comments:
Post a Comment